Connect with us

SANTHOSH TROPHY

സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം സര്‍ക്കാര്‍ പാരിതോഷികം

സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് മൂന്ന് ലക്ഷം വീതം: തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തിന് സന്തോഷ് ട്രോഫി നേടിത്തന്ന അഭിമാന താരങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കൂടാതെ ടീമിന്റെ കൂടെയുണ്ടായിരുന്ന സപ്പോര്‍ട്ടിംഗ് സ്റ്റാഫുകള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം നല്‍കാനും തീരുമാനിച്ചു.

മേയ് രണ്ടിന് മഞ്ചേരിയില്‍ നടന്ന ഷൂട്ടൗട്ട് ത്രില്ലറില്‍ ആയിരുന്നു കേരളം കീരീടം സ്വന്തമാക്കിയത്. ഒരു ഗോളിന് പിന്നിട്ട് നിന്ന കേരളം ഇഞ്ച്വറി ടൈമിലാണ് ഒരു ഗോള്‍ മടക്കി സമനില പിടിച്ചത്. തുടര്‍ന്ന് നടന്ന എക്‌സ്ട്രാ ടൈമിലും സമനിലയായതോടെ കളി ഷൂട്ടൗട്ടിലേക്ക് പോകുകയായിരുന്നു. ഷൂട്ടൗട്ടില്‍ ബംഗാളിന്റെ ഒരു കിക്ക് പായായപ്പോള്‍ മുഴുവന്‍ ക്ലിക്കുകളും ലക്ഷ്യത്തിലെത്തിച്ച് കേരളം കിരീടം സ്വന്തമാക്കുകയായിരുന്നു.

 

 

Latest