Connect with us

lokayuktha ordinance

അഴിമതിക്കെതിരായ അവസാന വാതിലും സര്‍ക്കാര്‍ അടച്ചു: ചെന്നിത്തല

പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങി

Published

|

Last Updated

തിരുവനന്തപുരം |  ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ ഒപ്പിട്ടതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലോകായുക്ത നിയമഭേദഗതിയിലൂടെ അഴിമതിക്കെതിരായ അവസാന വാതിലും സര്‍ക്കാര്‍ അടച്ചതായി ചെന്നിത്തല പറഞ്ഞു.

നായനാരുടെയും ചന്ദ്രശേഖരന്‍ നായരുടെയും ആത്മാവ് ഈ സര്‍ക്കാറിനോട് പൊറുക്കില്ല. പിണറായി നിയമത്തിന്റെ ഹൃദയമാണ് പറിച്ചെടുത്തത്. സി പി എമ്മിന്റെ ദേശീയ നേതൃത്വം ഈ വിഷയത്തില്‍ മറുപടി പറയണം. നിലപാടില്‍ നിന്ന് പിന്മാറാത്ത കാനത്തിനെ പിന്തുണക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

നടപ്പിലായത് അഴിമതിക്കെതിരായ പോരാട്ടത്തിന്റെ അന്ത്യ കൂദാശയണ്. മുഖ്യമന്ത്രിക്ക് എതിരായ കേസ് നിലനില്‍ക്കെ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് അധാര്‍മികമാണ്. കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതി ആയി മുഖ്യമന്ത്രി മാറി. പേഴ്‌സണല്‍ സ്റ്റാഫിന് വേണ്ടി ഇത്രയും നാള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ഗവര്‍ണര്‍ ഒറ്റയടിക്ക് വിഴുങ്ങിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

 

 

Latest