Connect with us

tomato price

തമിഴ്‌നാട്ടില്‍ തക്കാളിക്ക് വില കുറച്ച് ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം

സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന തക്കാളിയാവും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് ലഭ്യമാക്കുക

Published

|

Last Updated

ചെന്നൈ | തമിഴ്‌നാട്ടില്‍ തക്കാളിക്ക് വില കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഹോര്‍ട്ടികോര്‍പ്പ് വഴി 85 രൂപക്ക് നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സഹകരണ സംഘങ്ങള്‍ വഴി കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്ന തക്കാളിയാവും ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ വിലക്ക് ലഭ്യമാക്കുക.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടര്‍ന്നുള്ള പ്രളയത്തില്‍ നിന്ന് കരകയറുന്ന തമിഴ്‌നാട്ടിലെ വിവിധ നഗരങ്ങളില്‍ 160 രൂപ വരെയാണ് ഒരു കിലോ തക്കാളിക്ക് ഈടാക്കുന്നതെന്ന് വാര്‍ത്തയുണ്ടായിരുന്നു.

---- facebook comment plugin here -----

Latest