Connect with us

Kerala

കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണം: എന്‍ ജി ഒ അസ്സോസിയേഷന്‍

രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ പൊതുസമൂഹത്തിന് കൂടുതല്‍ ഗുണകരമായി രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ സക്രിയമായ ഇടപെടലിന് വഴിതെളിക്കും.

Published

|

Last Updated

അടൂര്‍ | കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കണമെന്ന് കേരള എന്‍ ജി ഒ അസ്സോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയ സാഹചര്യത്തില്‍ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ മാത്രം രാഷ്ട്രീയത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് അനുചിതമാണെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.

ഏറ്റവും വിദ്യാസമ്പന്നരായ അനുഭവ സമ്പത്തുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുന്നതിലൂടെ പൊതുസമൂഹത്തിന് കൂടുതല്‍ ഗുണകരമായി
രാഷ്ട്രനിര്‍മാണ പ്രക്രിയയില്‍ സക്രിയമായ ഇടപെടലിന് വഴിതെളിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാര്‍ ചൂണ്ടിക്കാട്ടി.

ജനാധിപത്യ ഭരണകൂടത്തില്‍ രാഷ്ട്രത്തിന്റെ വികസന പ്രക്രിയയില്‍ പങ്കാളികളാകുവാന്‍ എല്ലാ പൗരന്മാര്‍ക്കുമുള്ള അവകാശം സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്യുന്നു എന്നതുകൊണ്ട് മാത്രം നിഷേധിക്കാന്‍ ആകില്ലെന്നും അസോസിയേഷന്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നതിനും തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും നല്‍കിയിരിക്കുന്ന അനുമതി സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നടപ്പിലാക്കണമെന്ന് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

പന്ത്രണ്ടാം ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, ലീവ് സറണ്ടര്‍ പുനഃസ്ഥാപിക്കുക, സ്ത്രീ സൗഹൃദ തൊഴിലിടങ്ങള്‍ കൂടുതലായുണ്ടാകുക തുടങ്ങിയ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു.

 

Latest