Connect with us

National

മണിപ്പൂർ സംഘർഷം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു; സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി

എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാര്‍ വീഴില്ല.

Published

|

Last Updated

ന്യൂഡല്‍ഹി | മണിപ്പൂരില്‍ ബിജെപിക്ക് തിരിച്ചടിയായി എന്‍പിപി എന്‍ഡിഎ സഖ്യം വിട്ടു.
ബിജെപി കഴിഞ്ഞാല്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എന്‍പിപി.മണിപ്പൂരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് പിന്മാറ്റം.

60 അംഗ മന്ത്രിസഭയില്‍ 7 അംഗങ്ങളാണ് എന്‍പിപിക്കുള്ളത്. 37 അംഗങ്ങള്‍ ബിജെപിക്കുമുണ്ട്.31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്.അതേസമയം, എന്‍പിപി പിന്തുണ പിന്‍വലിച്ചെങ്കിലും ബിരേന്‍ സര്‍ക്കാര്‍ വീഴില്ല.

മണിപ്പുര്‍ സര്‍ക്കാര്‍ സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി വ്യക്തമാക്കുന്നു.

Latest