Kerala
റാഗിംഗ് നിയമപരിഷ്‌കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപവത്കരിച്ചു
ഉടന്‍ കര്‍മപദ്ധതി തീരുമാനിക്കണമെന്ന് ഹൈക്കോടതി

കൊച്ചി | റാഗിംഗ് നിയമപരിഷ്‌കരണത്തിനായി സര്‍ക്കാര്‍ കര്‍മസമിതി രൂപവത്കരിച്ചു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായ 12 അംഗ സമിതിയാണ് രൂപവത്കരിച്ചത്. സാമൂഹിക ക്ഷേമ വകുപ്പ് സെക്രട്ടറി, നിയമ സെക്രട്ടറി, മാനസിക വിദഗ്ധര്‍ എന്നിവരും സമിതിയിലുണ്ടാകും.
സമിതിയുടെ ആദ്യയോഗം ഉടന്‍ ചേര്‍ന്ന് കര്‍മപദ്ധതി തീരുമാനിക്കണമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
---- facebook comment plugin here -----