Connect with us

Kerala

റോഡില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ആന്റോ ആന്റണി എം പി

പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം ആരംഭിച്ച അന്ന് മുതല്‍ തന്നെ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും, സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു

Published

|

Last Updated

പത്തനംതിട്ട |  റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് ആന്റോ ആന്റണി എം പി . നാല് പേര്‍ മരിച്ച കോന്നി മുറിഞ്ഞകല്‍ അടക്കമുള്ള തുടര്‍ച്ചയായ അപകടങ്ങള്‍് റോഡ് നിര്‍മ്മാണത്തിന്റെ ഗുരുതരമായ പിഴവുകളെയാണ് ചൂണ്ടിക്കാട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

പുനലൂര്‍-മൂവാറ്റുപുഴ റോഡ് നിര്‍മ്മാണം ആരംഭിച്ച അന്ന് മുതല്‍ തന്നെ റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് താന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും, സംസ്ഥാന സര്‍ക്കാര്‍ തങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് അന്നുമുതല്‍ ഇന്നുവരെ നിരവധി അപകടങ്ങളാണ് പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ ഉണ്ടായിട്ടുള്ളത്. ഇത്രയും അപകടങ്ങള്‍ നിരന്തരമായി ഉണ്ടായിട്ടും നാളിതുവരെ ആയിട്ടും റോഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പിലാക്കാന്‍ യാതൊരു നടപടിയും കൈകൊണ്ടിട്ടില്ല.

റോഡിന്റെ ആവശ്യമായ ഭാഗങ്ങളില്‍ സൂചനാ ബോര്‍ഡുകളോ, ക്രാഷ് ബാരിയറുകളോ, ആവശ്യത്തിന് ക്യാമറകളോ പോലും കൃത്യമായി സ്ഥാപിച്ചിട്ടില്ല. ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുമ്പോഴും കൂടുതല്‍ വാഹനാപകടങ്ങളും പകല്‍ സമയങ്ങളിലാണ് നടന്നിരിക്കുന്നത്. അപകടകാരണങ്ങളെക്കുറിച്ച് അടിയന്തരവും സുതാര്യവുമായ അന്വേഷണം നടത്തുകയും അലൈന്‍മെന്റിലെ അപാകതകള്‍ പരിഹരിച്ച് സുരക്ഷാ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിന് അടിയന്തിരമായി ഉന്നത തലയോഗം വിളിക്കണമെന്നും എംപി ആവശ്യപ്പെട്ടു

Latest