Connect with us

Kerala

സര്‍വകലാശാലാ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ല; പ്രിയ വര്‍ഗീസിന്റെ നിയമനം മാനദണ്ഡ പ്രകാരം: മന്ത്രി ബിന്ദു

'സര്‍വകലാശാലാ നിയമനത്തിനുള്ള അധികാരം സര്‍വകലാശാലക്ക്.'

Published

|

Last Updated

തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലാ നിയമനത്തില്‍ സര്‍ക്കാരിന് പങ്കില്ലെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ആര്‍ ബിന്ദു. സര്‍വകലാശാലകള്‍ക്കാണ് ഇതിനുള്ള അധികാരം. മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ നിയമന നടപടികള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റദ്ദാക്കിയിരുന്നു. വി സിയുടെ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടായിരുന്നു ചാന്‍സലറായ ഗവര്‍ണറുടെ നടപടി. റാങ്ക് പട്ടികയെ കുറിച്ച് നേരിട്ട് അന്വേഷണം നടത്തുമെന്നും ഗവര്‍ണര്‍ പറഞ്ഞു. നിയമന വിഷയത്തില്‍ കണ്ണൂര്‍ വി സിയോടും പ്രിയാ വര്‍ഗീസിനോടും അദ്ദേഹം വിശദീകരണം തേടുകയും ചെയ്തു.

റാങ്ക് ലിസ്റ്റ് മരവിപ്പിക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്നാണ് വിഷയത്തില്‍ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പ്രതികരണം. ഗവര്‍ണറുടെ ഉത്തരവിനെതിരെ കോടതിയെ സമീപിക്കുമെന്ന് വി സി വ്യക്തമാക്കിയിട്ടുണ്ട്.

 

Latest