Connect with us

Kerala

മദ്യത്തിന് വില വര്‍ധിപ്പിച്ച് സര്‍ക്കാര്‍; ഒരു കുപ്പിയ്ക്ക് 10 ശതമാനം വില കൂട്ടി

നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും.

Published

|

Last Updated

തിരുവനന്തപുരം| മദ്യത്തിന് വില വര്‍ധിപ്പിച്ച് സംസ്ഥാന സർക്കാർ. ഒരു കുപ്പി മദ്യത്തിന് ശരാശരി 10 ശതമാനം വില വർധനയുണ്ടാകും. നാളെ മുതൽ വിലവർധന പ്രാബല്യത്തിൽ വരും. സ്പിരിറ്റ് വില കൂടിയതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ നിര്‍മാണ കമ്പനികളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സർക്കാർ മദ്യമായ ജവാന് പത്ത് രൂപ വര്‍ധിപ്പിച്ചു.  ബെവ്കോയുടെ നിയന്ത്രണത്തിൽ ഉൽപാദിപ്പിച്ചു വിൽക്കുന്ന ജവാൻ റമ്മിനും വില കൂട്ടി. ലിറ്ററിന് 640 രൂപയായിരുന്ന ജവാന് 650 രൂപയായി.പത്ത് രൂപയാണ് വർധിപ്പിച്ചത്.

ആയിരം രൂപയ്ക്ക് താഴെയുള്ള മദ്യങ്ങൾക്ക് 10 മുതൽ 50 രൂപ വരെയാണ് വർധനയുണ്ടാവുക. 1000ന് മുകളിൽ വിലവരുന്ന മദ്യങ്ങൾക്ക് 100 മുതൽ 130 രൂപ വരെയുമാണ് വർധനവ്. 301 മദ്യ ബ്രാൻഡുകൾക്ക് വിലയിൽ മാറ്റമില്ല. 341 ബ്രാൻഡുകൾക്ക് വില വർധിച്ചപ്പോൾ 107 ബ്രാൻഡുകൾക്ക് വില കുറച്ചിട്ടുണ്ട്.

ബെവ്‌കോയും മദ്യകമ്പനികളും തമ്മിൽ റേറ്റ് കോൺട്രാക്ട് ഉണ്ട്. ഇത് അടിസ്ഥാനമാക്കിയാണ് വിൽക്കുന്ന മദ്യത്തിന്റെ വില നിശ്ചയിക്കുന്നത്. എല്ലാ വർഷവും വില വർധനവ് മദ്യ കമ്പനികൾ ആവശ്യപ്പെടാറുണ്ട്. ഇപ്രാവശ്യം പത്ത് ശതമാനം വിലവർധനവാണ് ഉണ്ടായിരിക്കുന്നത്.

 

Latest