Connect with us

Kerala

പി എസ് സി ചെയര്‍മാനും അംഗങ്ങള്‍ക്കും ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍

ചെയർമാന് ജില്ല ജഡ്ജിക്ക് ലഭിക്കുന്ന പരമാവധി ശമ്പളം

Published

|

Last Updated

തിരുവനന്തപുരം| പിഎസ്സി  ചെയര്‍മാന്റെയും അംഗങ്ങളുടെയും  ശബളത്തില്‍ വന്‍ വര്‍ധന അനുവദിച്ച് സര്‍ക്കാര്‍. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ ടൈം സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കു തുല്യമായ ശബളവും ആനുകൂല്യങ്ങളും നല്‍കാനാണ് മന്ത്രിസഭായോഗത്തില്‍ തീരുമാനമായത്.

മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങളുടെയും ചെയര്‍മാന്റെയും സേവന വേതര വ്യവസ്ഥകള്‍ പരിഗണിച്ചാണ് പുതുക്കിയ ശബളത്തിന് തീരുമാനമായതെന്നാണ് സര്‍ക്കാര്‍ വിശദീകരിക്കുന്നത്.

വ്യാവസിക ട്രിബ്യൂണലുകളില്‍ പ്രിസൈഡിങ്ങ് ഓഫീസര്‍മാരുടെ ശമ്പളവും അലവന്‍സുകളും പരിഷ്‌ക്കരിക്കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.

Latest