Connect with us

Kerala

ഭരണകൂടസ്ഥാപനങ്ങള്‍ വിശ്വാസ്യത നഷ്ടപ്പെടുത്തരുത് : എസ് എസ് എഫ്

നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ക്കകത്ത് നീഗൂഢ താല്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകുന്നു എന്നത് ആശാസ്യമല്ല

Published

|

Last Updated

കടലുണ്ടി |  ഭരണസ്ഥാപനങ്ങള്‍ക്ക് സാധാരണ ജനങ്ങളുടെ പക്ഷത്ത് നില്‍ക്കാനും നീതി നിര്‍വ്വഹണം ഉറപ്പു വരുത്താനും ബാധ്യതയുണ്ടെന്ന് എസ് എസ് എഫ് അനലൈസ അഭിപ്രായപ്പെട്ടു. നിയമ നിര്‍വ്വഹണ സംവിധാനങ്ങള്‍ക്കകത്ത് നീഗൂഢ താല്പര്യങ്ങളോടെ പ്രവര്‍ത്തിക്കുന്നവര്‍ ഉണ്ടാകുന്നു എന്നത് ആശാസ്യമല്ല. രാഷ്ട്രീയ സത്യസന്ധത പുലര്‍ത്തുകയും സ്വസ്ഥവും നിര്‍ഭയത്വം നിറഞ്ഞതുമായ ജീവിത പരിസരങ്ങള്‍ സാധ്യമാക്കുകയും ചെയ്യുക എന്നത് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ പ്രാഥമിക ചുമതലയെന്ന് തിരു നബിയുടെ ജീവിത ദര്‍ശനങ്ങളില്‍ നിന്ന് വായിക്കാനാകുമെന്നും അനലൈസ അഭിപ്രായപ്പെട്ടു.

സോഷ്യല്‍ ഓഡിറ്റിങ്ങിന് അധികാര കേന്ദ്രങ്ങള്‍ നിരന്തരം വിധേയമാകുമ്പോഴാണ് ജനാധിപത്യം പൂര്‍ണ്ണമാവുക. ഭരണാധികാരികളും പൗരന്മാരും ഒരുപോലെ ഉത്തരവാദിത്ത ബോധത്തില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് ക്ഷേമരാജ്യമുണ്ടാകുന്നത്.

സ്റ്റേറ്റ് അനലൈസയുടെ ഉദ്ഘാടനം കടലുണ്ടി കോര്‍ണിഷില്‍ കേരള മുസ്ലിം ജമാഅത്ത് ഡയറക്ടര്‍ മാളിയേക്കല്‍ സുലൈമാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജി സഖാഫി അധ്യക്ഷത വഹിച്ചു.സി കെ റാശിദ് ബുഖാരി, സി ആര്‍ കുഞ്ഞു മുഹമ്മദ്, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ സംസാരിച്ചു.
എസ് എസ് എഫിന്റെ ആറ് മാസക്കാല പദ്ധതി അവലോകനം, മെമ്പര്‍ഷിപ്പ് കാമ്പയിന്‍, പുന:സംഘടന ചര്‍ച്ചകള്‍ക്കും പ്രോഗ്രാം വേദിയായി.

 

Latest