Connect with us

Kerala

നിത്യ ചെലവിന് പത്മനാഭ സ്വാമി ക്ഷേത്രത്തിന് സർക്കാറിന്റെ പലിശരഹിത വായ്പ

കൊവിഡ് പ്രതിസന്ധിയാണ് ക്ഷേത്ര വരുമാനത്തെ വലച്ചത്.

Published

|

Last Updated

തിരുവനന്തപുരം | പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചു. ശതകോടികളുടെ ആസ്തിയുണ്ടെങ്കിലും നിത്യചെലവിന് പോലും പണമില്ലാത്ത അവസ്ഥയാണ്. കൊവിഡ് പ്രതിസന്ധിയാണ് ക്ഷേത്ര വരുമാനത്തെ വലച്ചത്. ദിനച്ചെലവുകൾ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ എന്നിവ നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും പത്ത് കോടി രൂപ വായ്പ അനുവദിക്കണമെന്നും ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസർ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ഈ ആവശ്യമുന്നയിച്ച് 2021 മേയിൽ സർക്കാറിന് കത്തയച്ചു. ഇതിനെ തുടർന്നാണ് സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ പലിശരഹിത വായ്പയായാണ് തുക അനുവദിച്ചത്. ക്ഷേത്രത്തിന്റെ പ്രതിമാസ ചെലവ് ഒരു കോടി ഇരുപത് ലക്ഷം രൂപയാണ്. എന്നാൽ നിലവിൽ വരവ് അറുപത് ലക്ഷത്തിനും എഴുപത് ലക്ഷത്തിനും ഇടയിലാണെന്നാണ് ഭരണ സമിതി വ്യക്തമാക്കുന്നത്.

Latest