Connect with us

Kerala

സര്‍ക്കാര്‍ ചട്ടമ്പിമാരെ ഉപയോഗിച്ച് അതിജീവിതയെ പരസ്യമായി അപമാനിക്കുന്നു:വി ഡി സതീശന്‍

നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ സര്‍ക്കാറും പോലീസുമാണ് അക്കാര്യം അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | ആക്രമിക്കപ്പെട്ട നടി കോടതിയെ സമീപിച്ചതില്‍ ദുരൂഹതയുണ്ടെങ്കില്‍ സര്‍ക്കാറും പോലീസുമാണ് അക്കാര്യം അന്വേഷിക്കേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.മുഖ്യമന്ത്രി ചട്ടമ്പിമാരെ ഇറക്കി അതിജീവിതയെ അപമാനിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തൃക്കാക്കര തിരഞ്ഞെടുപ്പും ഈ കേസും തമ്മിള്‍ ഒരു ബന്ധവുമില്ല. ഇത് രാഷ്ട്രീയമായി കാണേണ്ട വിഷയമല്ല. ഗുരുതരമായ ആരോപണം ഉന്നയിച്ചത് അതിജീവിത തന്നെയാണ്. എന്നാല്‍ സര്‍ക്കാര്‍ അതിജീവിതയെ പരസ്യമായി അപമാനിക്കുകയാണ്. ചട്ടമ്പിമാരേ പോലെയാണ് എം എം മണിയേയും ഇ പി ജയരാജനേയും ആന്റണി രാജുവിനേയും മുഖ്യമന്ത്രി പറഞ്ഞുവിട്ടതെന്നും സതീശന്‍ ആരോപിച്ചു.

സ്വയം പ്രതിരോധത്തിന് മറ്റുള്ളവരുടെ മെക്കിട്ട് കയറുന്ന പരിപാടിയാണ് മുഖ്യമന്ത്രിക്ക് പണ്ടേയുള്ളത്. യുഡിഎഫ് ഏത് കേസിലാണ് വെള്ളം ചേര്‍ത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു

Latest