Connect with us

silver line project

സില്‍വര്‍ലൈന്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട്: കെ റെയില്‍ മാനേജ്‌മെന്റ്

50 വര്‍ഷം കഴിയുമ്പോള്‍ പദ്ധതിയുടെ പേരില്‍ കടമുണ്ടാകില്ല; സാമൂഹികാഘാത പഠനം പുരോഗമിക്കുന്നു

Published

|

Last Updated

തിരുവനന്തപുരം | സില്‍വര്‍ ലൈന്‍ പ്രവത്തികള്‍ മരവിപ്പിക്കാന്‍ ഒരു നിര്‍ദേശവും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും പദ്ധതിയുമായി മുന്നോട്ടുപോകുകയാണെന്നും കെ റെയില്‍അധികൃതര്‍. അതിരടയാള കല്ലുകള്‍ സ്ഥാപിച്ച സ്ഥലങ്ങളില്‍ സാമൂഹികാഘാത പഠനം നടക്കുന്നു. കല്ലുകള്‍ സ്ഥാപിക്കാത്ത സ്ഥലങ്ങളില്‍ ജിയോ ടാഗ് സംവിധാനം ഉപയോഗിക്കുമെന്നും ഇവര്‍ പറഞ്ഞു. കെ-റെയിലിന്റെ ഫേസ്ബുക്ക്, യൂട്യൂബ് പേജുകളില്‍ കമന്റായി എത്തുന്ന സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അധികൃതര്‍. കെ റെയല്‍ മാനേജിംഗ് ഡയറക്ടര്‍ വി അജിത് കുമാര്‍, പ്രൊജക്ട് ഡയറക്ടര്‍ എം സ്വയംഭൂലിംഗം എന്നിവരാരാണ് ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കിയത്.

ഭൂമി ഏറ്റെടുക്കുന്നതിന്റെ പ്രാഥമിക നടപടികള്‍ക്ക് കേന്ദ്ര അനുമതിയുണ്ട്. സില്‍വര്‍ലൈനായി എടുക്കുന്ന വായ്പയും പലിശയും തിരിച്ചടക്കേണ്ടത് കെ റെയിലാണ്. പണം നല്‍കാന്‍ കെ റെയിലിന് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ ബാധ്യത ഏറ്റെടുക്കും. 50 വര്‍ഷം കഴിയുമ്പോള്‍ സില്‍വര്‍ ലൈന്‍ കാരണം കടമുണ്ടാകില്ലെന്നും ഇവര്‍ പറഞ്ഞു.

 

 

Latest