Connect with us

From the print

സർക്കാർ ഓഫീസുകളിൽ യു പി ഐ വഴി പണം സ്വീകരിക്കും

ഗൂഗ്ൾ പേ, ഫോൺ പേ പോലുള്ള യു പി ഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്

Published

|

Last Updated

തിരുവനന്തപുരം | സർക്കാർ ഓഫീസുകളിൽ യു പി ഐ വഴി പണം സ്വീകരിക്കും. ഇതുസംബന്ധിച്ച് ഉത്തരവിറക്കി.

ഗൂഗ്ൾ പേ, ഫോൺ പേ പോലുള്ള യു പി ഐ മാർഗങ്ങളിലൂടെ സർക്കാർ വകുപ്പുകൾക്ക് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കാമെന്നാണ് ധന മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നത്. ഇതിനായി ഓഫീസുകളിൽ ക്യു ആർ കോഡ് പ്രദർശിപ്പിക്കാം. സ്വീകരിക്കുന്ന പണം ട്രഷറിയിൽ എത്തിക്കാനുള്ള സാങ്കേതിക ക്രമീകരണം വകുപ്പുകൾ ഒരുക്കണം.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം സ്വീകരിക്കാൻ പോയിന്റ് ഓഫ് സെയിൽ മെഷീൻ സ്ഥാപിക്കണമെന്ന 2018ലെ വ്യവസ്ഥ സർക്കാർ നീക്കി.

Latest