Connect with us

mamatha vs dhankar

ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ അധികൃതര്‍ അടിമതൊഴിലാളികളെപ്പോലെ; വിമര്‍ശനവുമായി മമത ബാനര്‍ജി

സര്‍ക്കാര്‍ അധികൃതരെ ലക്ഷ്യമിട്ട് ദിവസേനയെന്നോണം ഗവര്‍ണര്‍ ഭീഷണി ട്വീറ്റുകള്‍ പുറപ്പെടുവിച്ചുവെന്ന് മമത ആരോപിച്ചു

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമബംഗാള്‍ ഗവര്‍ണറെ ട്വിറ്ററില്‍ ബ്ലോക്ക് ചെയ്യാന്‍ താന്‍ നിര്‍ബന്ധിതയാക്കപ്പെട്ടുവെന്ന് മമത ബാനര്‍ജി. സര്‍ക്കാര്‍ അധികൃതരെ ലക്ഷ്യമിട്ട് ദിവസേനയെന്നോണം ഗവര്‍ണര്‍ ഭീഷണി ട്വീറ്റുകള്‍ പുറപ്പെടുവിച്ചുവെന്ന് മമത ആരോപിച്ചു. ജഗ്ദീപ് ധന്‍കറിന് തങ്ങള്‍ അടിമകളെപ്പോലെയായിരുന്നുവെന്നും മമത പറഞ്ഞു. കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.

നേരത്തെ ബംഗാള്‍ സര്‍ക്കാറും ഗവര്‍ണറുമായി നിരന്തരം ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. സര്‍വകശാലകളിലെ വി സിമാരെ നിയമിച്ചത് തന്റെ അറിവോടെയല്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു അവസാനമായി ഇരുവരും ഏറ്റുമുട്ടിയത്. മുമ്പ് തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കലാപങ്ങളെത്തുടര്‍ന്നും മമതയും ധന്‍കറും ഏറ്റുമുട്ടിയിരുന്നു.

Latest