Connect with us

Kerala

യു എ ഇ യിലേക്ക് സര്‍ക്കാര്‍ റിക്രൂട്ട്‌മെന്റ്; താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യം

ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയും ചുരുങ്ങിയത് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം | കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് വഴി യുഎഇയിലെ പ്രമുഖ കമ്പനിയിലേക്ക് നിയമനം. എച്ച് വി എ സി ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍, ഇലക്ട്രിക്കല്‍ കണ്‍ട്രോള്‍ ടെക്നീഷ്യന്‍, അസ്സിസ്റ്റന്റ് എ സി ടെക്നീഷ്യന്‍ , അസ്സിസ്റ്റന്റ് ഇലക്ട്രിക്കല്‍ ടെക്നീഷ്യന്‍ തുടങ്ങിയ ഒഴിവുകളിലേയ്ക്ക് 2024 ഒക്ടോബര്‍ 9ന് വാക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ബന്ധപ്പെട്ട ട്രേഡുകളില്‍ ഡിപ്ലോമയും ചുരുങ്ങിയത് രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ പ്രവൃത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി: അസിസ്റ്റന്റ് തസ്തികയ്ക്ക് 25 വയസും മറ്റുള്ള തസ്തികകളില്‍ 35 വയസുമാണ്.ആകര്‍ഷകമായ ശമ്പളത്തിന് പുറമെ കൂടാതെ താമസ സൗകര്യം, വിസ, എയര്‍ ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കുമെന്ന് ഒഡെപെക് പ്രസിദ്ധീകരിച്ച അറിയിപ്പില്‍ പറയുന്നു.

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കരാര്‍ രണ്ട് വര്‍ഷമായിരിക്കും. പ്രൊബേഷന്‍ മൂന്ന് മാസം.താല്പര്യമുള്ളവര്‍ ബയോഡേറ്റ, പാസ്‌പോര്‍ട്ട്, വിദ്യാഭ്യാസ യോഗ്യതയുടെയും പ്രവൃത്തി പരിചയത്തിന്റെയും സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ സഹിതം 2024 ഒക്ടോബര്‍ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് മുന്‍പായി ODEPC Training centre, Floor 4, Tower 1, Inkel Business Park (Near TELK), Angamaly എന്ന വിലാസത്തില്‍ നേരിട്ട് ഹാജരാകണമെന്നാണ് അറിയിപ്പ്. വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ – 0471-2329440/41/42/43/45. മൊബൈല്‍ നമ്പര്‍: 77364 96574. ഒഡെപെക്കിനു മറ്റു ശാഖകളോ ഏജന്റ്റുമാരോ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.