Kerala
കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചു; ആദ്യ ഗഡു ശമ്പളം വൈകാതെ ലഭിക്കും
ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങാതെ വിതരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.
തിരുവനന്തപുരം|കെഎസ്ആര്‍ടിസിയ്ക്ക് സഹായമായി സര്‍ക്കാര്‍ 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആദ്യ ഗഡു ശമ്പളം വൈകാതെ ലഭിക്കും.
കഴിഞ്ഞ മാസം അവസാനം സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് സഹായമായി 20 കോടി രൂപ നല്‍കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടങ്ങാതെ വിതരണം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നത്.
കോര്‍പ്പറേഷന് സര്‍ക്കാര്‍ പ്രതിമാസം 50 കോടി രൂപയെങ്കിലും സഹായമായി നല്‍കുന്നുണ്ട്. ഈ സര്‍ക്കാര്‍ ഇതുവരെ 5747 കോടി രൂപ കോര്‍പറേഷന് സഹായമായി കൈമാറിയിട്ടുണ്ട്.
---- facebook comment plugin here -----