Connect with us

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍; മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് നിര്‍ദേശം നല്‍കി

ഇന്ന് ചേര്‍ന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കും.

Published

|

Last Updated

തിരുവനന്തപുരം|സംസ്ഥാനത്ത് തല്‍ക്കാലം ലോഡ് ഷെഡിങ് വേണ്ടെന്ന് സര്‍ക്കാര്‍. കൊടും ചൂടില്‍ വൈദ്യുതി ഉപഭോഗം കൂടിയതിനാല്‍ നിയന്ത്രണം വേണമെന്ന് കെഎസ്ഇബി ആവശ്യപ്പെട്ടെങ്കിലും തല്‍ക്കാലം ലോഡ് ഷെഡ്ഡിങ് വേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ലോഡ് ഷെഡിങ്ങല്ലാതെ മറ്റു വഴികള്‍ നിര്‍ദേശിക്കാന്‍ കെ.എസ്.ഇ.ബിക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.ഇന്ന് ചേര്‍ന്ന കെഎസ്ഇബി ഉന്നതല യോഗത്തിലെ തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും വൈദ്യുതി മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് അറിയിക്കും.

വേനല്‍ കടുത്തതോടെ ഓരോ ദിവസവും പീക്ക് സമയത്ത് അയ്യായിരത്തിലേറെ മെഗാവാട്ട് കറണ്ടാണ് സംസ്ഥാനത്തിന് ആവശ്യമായി വരുന്നത്. നേരത്തെ 11 മണി വരെ എന്ന് കണക്കാക്കിയിരുന്ന പീക്ക് സമയം ഇപ്പോള്‍ പുലര്‍ച്ചെ  രണ്ടര വരെ ആയിട്ടുണ്ട്. വ്യാഴാഴ്ച വൈകീട്ട് കെ.എസ്.ഇ.ബി ബോര്‍ഡ് യോഗം ചേരും. യോഗത്തിനുശേഷം പുതിയ നിര്‍ദേശങ്ങള്‍ സര്‍ക്കാറിനെ അറിയിക്കുമെന്നാണ് വിവരം.

 

 

 

 

Latest