Kerala
സാമ്പത്തിക പ്രതിസന്ധിക്കിടെ നിയമോപദേശത്തിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവഴിക്കുന്നു; ആരോപണവുമായി ഗവര്‍ണര്‍
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

തിരുവനന്തപുരം | സാമ്പത്തിക പ്രതിസന്ധിക്കിടെ സര്‍ക്കാര്‍ അനാവശ്യമായി പണം ചെലവഴിക്കുന്നുവെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. 40 ലക്ഷം രൂപയാണ് നിയമോപദേശത്തിനായി സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ ആരോപണമുന്നയിച്ചത്.
സുപ്രീം കോടതിയെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ സ്വാഗതം ചെയ്യുന്നു. കോടതിയില്‍ പോകുമ്പോള്‍ സര്‍ക്കാറിന്റെ ആശയക്കുഴപ്പം മാറിക്കിട്ടുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
---- facebook comment plugin here -----