Kerala
സര്‍ക്കാര്‍ അധ്യാപകര്‍ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യരുത്; വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി
ചോദ്യക്കടലാസിലെ ചില ചോദ്യങ്ങള്‍ യുട്യൂബ് ചാനലില്‍ വന്നതില്‍ അന്വേഷണം നടക്കുകയാണന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം| പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന അധ്യാപകരുടെ വിവരങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പിനെ അറിയിക്കാന്‍ പിടിഎ അധികൃതര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പൊതുവിദ്യാഭ്യാസവകുപ്പിലെ വിജിലന്‍സ് പരിശോധന നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചോദ്യക്കടലാസിലെ ചില ചോദ്യങ്ങള്‍ യുട്യൂബ് ചാനലില്‍ വന്നതില്‍ അന്വേഷണം നടക്കുകയാണന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----