Connect with us

National

സര്‍ക്കാര്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറ്ണം; മുഖ്യമന്ത്രിമാര്‍ക്ക് കേന്ദ്ര ഊര്‍ജ മന്ത്രിയുടെ കത്ത്

Published

|

Last Updated

ന്യൂഡല്‍ഹി | എല്ലാ ഗവണ്‍മെന്റ് വാഹനങ്ങളും ഇലക്‌ട്രോണിക്ക് വാഹനങ്ങളാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഊര്‍ജ്ജ രാജ്കുമാര്‍ സിംഗ്‌കേന്ദ്ര മന്ത്രിമാര്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതി. സര്‍ക്കാരിന്റെ എല്ലാ വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളായി മാറ്റാനുള്ള നീക്കം പൊതുജനങ്ങള്‍ക്ക് ഒരു മാതൃകയാകുമെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ധന വിഭവശേഷി കുറഞ്ഞുവരികയാണ്. ഇന്ധന ഉല്‍പന്നങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പരിസ്ഥിതി മലിനീകരണം മറ്റൊരു വശത്ത്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ലോകത്ത് ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ധിച്ചതായി മന്ത്രി പറഞ്ഞു.

 

---- facebook comment plugin here -----

Latest