Connect with us

fisherman protest

എല്ലാ മത്സ്യത്തൊഴിലാളികളേയും സര്‍ക്കാര്‍ സംരക്ഷിക്കും: ഇ പി ജയരാജന്‍

വിഴിഞ്ഞം സമരത്തില്‍ പുറത്തുനിന്നുള്ളവരുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് തെറ്റ്

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞത്ത് സമരം ചെയ്യാനെത്തിയവരില്‍ പുറത്ത്‌നിന്നുള്ളവരുമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിച്ച് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും. സമരത്തില്‍ പങ്കെടുക്കുന്ന ആളുകളെ നോക്കൂ, മുഖ്യമന്ത്രി പറഞ്ഞതില്‍ എന്താണ് പിശകെന്നും ഇ പി ചോദിച്ചു. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വിഴിഞ്ഞം സമരക്കാരുമായി നടത്തുന്ന ചര്‍ച്ചയില്‍ ഫലപ്രാപ്തിയുണ്ട്. സമരക്കാര്‍ ഉന്നയിച്ച അഞ്ച് കാര്യങ്ങളില്‍ പരിഹാരം ആയിട്ടുണ്ട്. എല്ലാ മത്സ്യത്തൊഴിലാളികളെയും സര്‍ക്കാര്‍ സംരക്ഷിക്കും.
ഉമ്മന്‍ ചാണ്ടിയാണ് തുറമുഖം ആരംഭിച്ചത്. തമിഴ്‌നാട് കൊണ്ടുപോകേണ്ടയിരുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേത്. ഇത്ര കൊല്ലമായുള്ള പദ്ധതി നിര്‍ത്തിവെക്കാന്‍ ആകുമോ എന്നും ഇ പി ചോദിച്ചു.

Latest