Connect with us

National

മണിപ്പൂരില്‍ ഈസ്റ്റര്‍  ദിനത്തില്‍ അവധി നിഷേധിച്ച് ഗവര്‍ണറുടെ ഉത്തരവ്; പ്രതിഷേധം

സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികള്‍ (ശനി, ഞായര്‍) പ്രവൃത്തി ദിവസങ്ങളായിരിക്കുമെന്ന് കാണിച്ച് ഗവര്‍ണര്‍ അനസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചു.

Published

|

Last Updated

ഇംഫാല്‍| മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധി നിഷേധിച്ച് ഗവര്‍ണര്‍. സംസ്ഥാനത്ത് മാര്‍ച്ച് 30, 31 തീയതികള്‍ (ശനി, ഞായര്‍) പ്രവൃത്തി ദിവസങ്ങളായിരിക്കുമെന്ന് കാണിച്ച് ഗവര്‍ണര്‍ അനസൂയ ഉയ്കെ ഉത്തരവ് പുറപ്പെടുവിച്ചു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആയതുകൊണ്ടാണ് പ്രവൃത്തി ദിനങ്ങള്‍ ആക്കുന്നതെന്നാണ് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നത്.

സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സൊസൈറ്റികള്‍ തുടങ്ങിയവയ്ക്ക് ഉത്തരവ് ബാധകമായിരിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. അതേസമയം അവധി നിഷേധിച്ച ഉത്തരവിനെതിരെ കുക്കി സംഘടനകളും വിവിധ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു.

 

 

Latest