Connect with us

Kerala

ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസ്; വി സിമാരുടെ ഹരജികള്‍ ഇന്ന് വീണ്ടും പിഗണിക്കും

കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Published

|

Last Updated

കൊച്ചി |  ഗവര്‍ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. കാരണം കാണിക്കല്‍ നോട്ടീസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് വി സിമാര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. നോട്ടീസിന്റ നിയമ സാധുത പരിശോധിക്കണമെന്ന് ഹര്‍ജിയിലുണ്ട്.

ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ നോട്ടീസിന്മേല്‍ തുടര്‍ നടപടി ഉണ്ടാകരുതെന്ന് കോടതി നേരത്തെ ഇടക്കാല ഉത്തരവിട്ടിരുന്നു. നോട്ടീസില്‍ മറുപടി നല്‍കണമോ വേണ്ടയോ എന്ന് വി സി മാര്‍ക്ക് തീരുമാനിക്കാമെന്നും വി സിയായി തുടരണമെങ്കില്‍ ചാന്‍സലറുടെ നിര്‍ദേശങ്ങള്‍ അനുസരിക്കേണ്ടി വരുമെന്നും കോടതി നേരത്തെ പരാമര്‍ശം നടത്തിയിരുന്നു. ഗവര്‍ണ്ണറുടെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ കണ്ണൂര്‍ സര്‍വകലാശാല വി സി ഡോ.ഗോപിനാഥ് രവീന്ദ്രനടക്കം 10 വൈസ് ചാന്‍സലര്‍മാരാണ് ഹൈക്കോടതിയെ സമീപിച്ചത്