Kerala
ഗവർണറുടെ കാരണം കാണിക്കൽ നോട്ടീസ്; വിസിമാരുടെ ഹരജി ഇന്ന് പരിഗണിക്കും
മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കൊച്ചി | സംസ്ഥാനത്തെ സർവകലാശാല വി സി മാർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് എതിരായ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഗവർണറുടെ നോട്ടീസിന് എതിരെ വിസിമാരാണ് കോടതിയെ സമീപിച്ചത്.
മുൻ കേരള സർവകലാശാല വി സി മഹാദേവൻ പിള്ള അടക്കം ഏഴ് പേരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഗവർണറുടെ നടപടി നിയമപരമല്ലെന്നാണ് ഹരജിക്കാർ പറയുന്നത്..
അതേസമയം, കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.
---- facebook comment plugin here -----