Connect with us

standing consul resignation

ഗവർണറുടെ സ്റ്റാൻഡിംഗ് കൌൺസൽ രാജിവെച്ചു

അഡ്വ.ഗോപകുമാരൻ നായരെ പുതിയ സ്റ്റാൻഡിംഗ് കൌൺസലായി രാജ്ഭവൻ നിയമിച്ചു.

Published

|

Last Updated

കൊച്ചി | കേരള ഗവർണറുടെ ഹൈക്കോടതിയിലെ സ്റ്റാൻഡിംഗ് കൌൺസൽ രാജിവെച്ചു. മുതിർന്ന അഭിഭാഷകനായ അഡ്വ.ജെയ്ജു ബാബുവാണ് രാജിവെച്ചത്. 2009 മുതൽ ഗവർണർക്കും സർകലാശാല ചാൻസലർക്കും വേണ്ടി ഹാജരാകുന്നത് ഇദ്ദേഹമായിരുന്നു.

ഗവർണറും സംസ്ഥാന സർക്കാറും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തിയ പശ്ചാത്തലത്തിലാണ് രാജി. കാരണം താങ്കൾക്ക് അറിയാമല്ലൊ എന്നാണ് ഗവർണർക്ക് അയച്ച രാജിക്കത്തിൽ അഡ്വ.ജെയ്ജു ബാബു പറയുന്നത്.

അതേസമയം, 13 വർഷമായി സ്റ്റാൻഡിംഗ് കൌൺസലായി സേവനം ചെയ്യുന്നതിനാൽ പുതിയയാളെ നിയമിച്ചപ്പോഴുണ്ടായ സ്വാഭാവിക രാജിയാണെന്ന് രാജ്ഭവൻ വൃത്തങ്ങൾ പറഞ്ഞു. അഡ്വ.ഗോപകുമാരൻ നായരെ പുതിയ സ്റ്റാൻഡിംഗ് കൌൺസലായി രാജ്ഭവൻ നിയമിച്ചു. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകനാണ് ഗോപകുമാരൻ നായർ.

Latest