Connect with us

sjm

ഗവര്‍ണറുടെ പ്രസ്താവന അനുചിതം: എസ് ജെ എം

മുസ്‌ലിം സമുദായത്തെ വേദനിപ്പിക്കുന്ന പ്രസ്തുത പ്രസ്താവന പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് എസ് ജെ എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് | മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ധാര്‍മിക മൂല്യങ്ങള്‍ മാത്രം പഠിപ്പിക്കുന്ന ശാന്തികേന്ദ്രങ്ങളായ മദ്‌റസകളെ സംബന്ധിച്ച് ഭരണഘടനാ പദവിയിലിരുന്ന് തെറ്റിദ്ധാരണാജനകമായ പ്രസ്താവനയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ നടത്തിയതെന്നും പരാമര്‍ശം അപക്വവും അനുചിതവുമാണെന്നും സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അഭിപ്രായപ്പെട്ടു. മുസ്‌ലിം സമുദായത്തെ വേദനിപ്പിക്കുന്ന പ്രസ്തുത പ്രസ്താവന പിന്‍വലിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകണമെന്ന് എസ് ജെ എം സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

സയ്യിദ് അലി ബാഫഖി തങ്ങള്‍, അബൂഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്യാപ്പള്ളി, കെ കെ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, പ്രൊഫ.എ കെ അബ്ദുല്‍ ഹമീദ്, കെ പി എച്ച് തങ്ങള്‍, വി വി അബൂബക്കര്‍ സഖാഫി, ബശീര്‍ മുസ്‌ലിയാര്‍ ചെറൂപ്പ സംബന്ധിച്ചു.

Latest