Connect with us

Pinarayi Vijayan Press meet

ഗവർണറുടെ അസാധാരണ നീക്കം: മുഖ്യമന്ത്രി ഇന്ന് രാവിലെ മാധ്യമങ്ങളെ കാണും

രാവിലെ 10.30നാണ് മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം.

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലാ വി സിമാരോടും രാജിവെക്കാന്‍ നിര്‍ദേശിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അസാധാരണ നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് രാവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. രാവിലെ 10.30ന് പാലക്കാട് കെ എസ് ഇ ബി. ഐ ബിയില്‍ വെച്ചാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം.

ഇന്ന് രാവിലെ 11.30ന് മുമ്പായി രാജിവെക്കണമെന്നാണ് വി സിമാരോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചത്. വിദേശ പര്യടനം കഴിഞ്ഞെത്തിയ പിണറായി കഴിഞ്ഞയാഴ്ചയും വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അസന്തുഷ്ടിയുണ്ടാക്കിയാല്‍ മന്ത്രിമാരെ പിന്‍വലിക്കുമെന്ന് ഗവര്‍ണര്‍ രാജിമുഴക്കിയതിനെതിരെ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ രംഗത്തെത്തിയിരുന്നു.

ഇന്ന് രാവിലെ 11.30ന് മുമ്പായി രാജിവെക്കണമെന്നാണ് വി സിമാരോട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ടുള്ളത്. യു ജി സി ചട്ടം പാലിക്കാത്ത നിയമനത്തിന്റെ പേരില്‍ സാങ്കേതിക സര്‍വകലാശാലാ വി സിയെ പുറത്താക്കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ നീക്കം. കേരള സര്‍വകലാശാല, എം ജി സര്‍വകലാശാല, കൊച്ചി സര്‍വകലാശാല,ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, സാങ്കേതിക സര്‍വകലാശാല, ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല എന്നിവിടങ്ങളിലെ വി സിമാരോടാണ് രാജി ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം, സാങ്കേതിക സര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധന ഹരജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിട്ടുണ്ട്. എ ജിയുടെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെയും ഉപദേശമാണ് തേടിയത്.

Latest