Connect with us

Kerala

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും രാജ്ഭവൻ

Published

|

Last Updated

തിരുവനന്തപുരം | കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൌണ്ട് ഹാക്ക് ചെയ്തു. ഗവർണറുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ രാജ്ഭവൻ പി ആർ ഒ ആണ് ഇക്കാര്യം അറിയിച്ചത്.

ശനിയാഴ്ച രാവിലെ മുതലാണ് ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് രാജ്ഭവൻ അറിയിച്ചു. വിഷയം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും, പേജ് പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ട്വീറ്റിൽ വ്യക്തമാക്കി.

Latest