govt& governor conflict
ഗവര്‍ണര്‍ നടത്തിയത് ഭരണഘടനാ ലംഘനം: കാനം രാജേന്ദ്രന്‍
ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതുപോലെ
തിരുവനന്തപുരം ഗവര്‍ണറുടെ വാര്‍ത്താസമ്മേളനം കോഴി കോട്ടുവായ ഇട്ടതുപോലെയാണെന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. രണ്ട് ഭരണഘടനാ സ്ഥാപനങ്ങള്‍ തമ്മിലുള്ള കത്തിടപാട് പരസ്യപ്പെടുത്താന്‍ എന്ത് അധികാരമാണുള്ളത്. ഗവര്‍ണര്‍ നടത്തിയിരിക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഗവര്‍ണര്‍ പറയുന്നത് നടപ്പാക്കലല്ല സര്‍ക്കാര്‍ ജോലിയെന്നും കാനം പ്രതികരിച്ചു.
ബില്ലുകള്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പറയുന്നത്. കാലാകാലവും ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്കാകില്ല. അതിന് ഇവിടെ ഭരണഘടനയും നിയമവുമുണ്ടെന്നും കാനം ഓര്‍മിപ്പിച്ചു.
---- facebook comment plugin here -----