Connect with us

governor$ kannur university

കണ്ണൂര്‍ സര്‍വകലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ മടക്കി

വൈസ് ചാന്‍സിലറോട് വിശദീകരണവും തേടി

Published

|

Last Updated

കണ്ണൂര്‍ | കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലറയച്ച ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളുടെ പട്ടിക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മടക്കിഅയച്ചു. 72 ബോര്‍ഡുകളിലേക്കുള്ള പട്ടികയാണ് ചട്ട ലംഘനവും നോമിനേഷന്‍ നടത്താന്‍ സര്‍വകലാശാലക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മടക്കിയത്. ഗവര്‍ണക്ക് അപേക്ഷ നല്‍കുകയും അദ്ദേഹം അത് അനുവദിച്ച് വി സിക്ക് തിരിച്ച് അയക്കുകയുമായിരുന്നു മുമ്പുണ്ടായിരുന്നു. ഇത് പാലിക്കപ്പെട്ടില്ലെന്നാണ് ഗവര്‍ണറുടെ ഓഫീസ് പറയുന്നത്. ഇത് സംബന്ധിച്ച് വി സിയോട് ഗവര്‍ണര്‍ വിശദീകരണവും തേടിയിട്ടുണ്ട്.

ഗവര്‍ണറെ മറികടന്നു കഴിഞ്ഞ വര്‍ഷം നടത്തിയ നോമിനേഷനുകള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ചാന്‍സലറായ ഗവര്‍ണറുടെ അനുമതിയില്ലാതെ സര്‍വകലാശാല ചട്ടങ്ങള്‍ ലംഘിച്ച് ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിച്ചത് ചോദ്യം ചെയ്തായിരുന്നു അന്നത്തെ ഹരജി. ചാന്‍സലറുടെ അനുമതി ഇല്ലാതെയുള്ള നിയമനം ചട്ടവിരുദ്ധമാണെന്നാണ് അന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടിയത്. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗങ്ങളെ നിയമിക്കാനുള്ള അധികാരം ചാന്‍സലര്‍ക്ക് ആണെന്ന ഗവര്‍ണറുടെ സത്യവാങ്ങ്മൂലം അംഗീകരിച്ചായിരുന്നു ഹൈക്കോടതിയുടെ തീരുമാനം.

 

 

---- facebook comment plugin here -----

Latest