governor$ kannur university
കണ്ണൂര്‍ സര്‍വകലാശാല നിയമനങ്ങളില്‍ വീണ്ടും എതിര്‍പ്പുമായി ഗവര്‍ണര്‍
ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം
തിരുവനന്തപുരം | കണ്ണൂര്‍ സര്‍വകലാശാലയിലെ വി സി നിയമനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയതിന് പിന്നാലെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് നിയമനത്തിനെതിരേയും ഗവര്‍ണര്‍ ആരിഫ് മുഹ്‌മദ് ഖാന്‍ രംഗത്ത്.
സര്‍വകലാശാലയ്ക്കെതിരെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. സര്‍വകലാശാല സിന്‍ഡിക്കേറ്റ് നേരിട്ട് നടത്തിയ നിയമനം ചട്ട വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സത്യവാങ്മൂലം നല്‍കിയത്. സര്‍വകലാശാല നടപടികള്‍ ചോദ്യം ചെയ്ത സെനറ്റ് അംഗങ്ങള്‍ നല്‍കിയ അപ്പീലിലാണ് സത്യവാങ്മൂലം.
അംഗങ്ങളെ നാമര്‍ദേശം ചെയ്യാനുള്ള അധികാരം ചാന്‍സിലര്‍ക്ക് തന്നെയാണെന്നാണ്, ഇതിനിടെ സര്‍വകലാശാല പ്രശ്‌നത്തില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്.
അതേസമയം വിസി നിയമനത്തിലും ബോര്‍ഡ് ഓഫ് സ്റ്റഡീസ് വിഷയത്തിലും ഉറച്ച് നില്‍ക്കുന്ന ഗവര്‍ണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങളും സര്‍ക്കാറിന്റെ ഭാഗത്ത് നടക്കുന്നുണ്ട്. ഗവര്‍ണ്ണര്‍ ഇന്ന് രാത്രിയോടെ ബെംഗളൂരുവിലേക്ക് പോകും. അതിന് മുമ്പ് പ്രശ്‌നപരിഹാരത്തിനാണ് ശ്രമം.