govt& governor conflict
കാണാത്ത ബില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറയുന്നത് മുന്‍വിധി: മന്ത്രി എം ബി രാജേഷ്
വാര്‍ത്താസമ്മേളനം ഗവര്‍ണറെ തുറന്നുകാട്ടി: അദ്ദേഹത്തിന്റെ പ്രതികരണം കേരളം കണ്ടത് തമാശയായി
തിരുവനന്തപുരം | ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനം ആവര്‍ത്തിച്ച് മന്ത്രി എം ബി രാജേഷ്. കാണാത്ത ബില്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ പറയുന്നതില്‍ മുന്‍വിധിയുണ്ട്. അദ്ദേഹത്തിന്റെ പ്രവൃത്തി വലിയ ഭരണഘടനാ പ്രശ്‌നമുണ്ടാക്കും. ഗവര്‍ണറെ ഉപയോഗിച്ച് ആര്‍ എസ് എസ് ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും രാജേഷ് പറഞ്ഞു.
ഗവര്‍ണറെ തുറന്നുകാട്ടുന്നതായിരുന്നു അദ്ദേഹം ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനം. കേരളം ഇത് ഗൗരവത്തിലെടുത്തിട്ടില്ല. തമാശയായാണ് കണ്ടത്. ചരിത്ര കോണ്‍ഗ്രസില്‍ കുറച്ച് പെണ്‍കുട്ടികളും 90 വയസുള്ള ഇര്‍ഫാന്‍ ഹബീബും ചേര്‍ന്ന് വധിക്കാന്‍ ശ്രമിച്ചു എന്നാണ് ഗവര്‍ണര്‍ പറഞ്ഞതെന്നും രാജേഷ് പരിഹസിച്ചു.
തെരുവ് നായ വാക്‌സിനേഷന്‍ 15-ാം തിയ്യതി മുതല്‍ തന്നെ ആരംഭിച്ചുവെന്നും മന്ത്രി എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. എ ബി സി കേന്ദ്രങ്ങള്‍- തദ്ദേശ സ്ഥാപനങ്ങള്‍ സജ്ജമാക്കി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.