Connect with us

Kerala

ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ തിരിച്ചുവിളിക്കണം: ഡി രാജ

മന്ത്രിയെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. മന്ത്രിസഭയുടെ ശിപാര്‍ശക്കനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണറുടെ ചുമതല.

Published

|

Last Updated

ന്യൂഡല്‍ഹി | കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറിനെതിരെ ഗവര്‍ണര്‍ നടത്തുന്ന നീക്കങ്ങള്‍ അപലപനീയമാണെന്ന് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ. ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണര്‍ കത്തയച്ചതിനെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രാജയുടെ പ്രതികരണം.

മന്ത്രിയെ പിന്‍വലിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിസഭയുടെ ശിപാര്‍ശക്കനുസരിച്ചു പ്രവര്‍ത്തിക്കുകയാണ് ഗവര്‍ണറുടെ ചുമതല. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ക്ക് പ്രവര്‍ത്തിക്കാനാകില്ല. ആര്‍ എസ് എസ് അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്ന ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്നും രാജ ആവശ്യപ്പെട്ടു.