Kerala
ഗവര്‍ണര്‍ ജനകീയ പ്രക്ഷോഭം നേരിടേണ്ടിവരും: എം വി ജയരാജന്‍
ചാന്‍സിലര്‍ പദവിയില്‍ ഇനി ഗവര്‍ണര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല. ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു
കണ്ണൂര്‍ | ഗവര്‍ണര്‍ രാഷ്ട്രീയം കളിച്ചാല്‍ ജനകീയ പ്രക്ഷോഭത്തെ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി സി പി എം. ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തെ നേരിട്ടു പുറത്തുപോകേണ്ട അവസ്ഥ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉണ്ടാക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
ചാന്‍സിലര്‍ പദവിയില്‍ ഇനി ഗവര്‍ണര്‍ക്ക് തുടരാന്‍ അര്‍ഹതയില്ല. ഗവര്‍ണര്‍ സര്‍വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും എം വി ജയരാജന്‍ പറഞ്ഞു. വിസി ക്രിമിനല്‍ ആണെന്ന് ഗവര്‍ണര്‍ പറയുന്നു. ഓടു പൊളിച്ചല്ല വൈസ് ചാന്‍സിലര്‍ യൂനിവേഴ്‌സിറ്റിയില്‍ വന്നത്. പ്രിയ വര്‍ഗീസിന്റെ നിയമനം സ്റ്റേ ചെയ്ത ഗവര്‍ണറെ ചോദ്യം ചെയ്ത് വിസി കോടതിയില്‍ പോകേണ്ടതില്ല. രണ്ടാം സ്ഥാനക്കാരന്‍ ജോസഫ് സ്‌കറിയയുടെ ഹര്‍ജിയില്‍ വിസി നിലപാട് അറിയിച്ചാല്‍ മതിയെന്നും എം.വി.ജയരാജന്‍ വ്യക്തമാക്കി.