Connect with us

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു.

തളിപ്പറമ്പ് കോടതിയില്‍ നേരിട്ടെത്തിയാണ് അദ്ദേഹം ഹര്‍ജി നല്‍കിയത്. ഐ പി സി 120 ബി, 500 എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കോടതി പരാതി ഫയലില്‍ സ്വീകരിച്ചു.മാര്‍ച്ച് മാസം പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സ്വപ്‌ന സുരേഷിന് ഗോവിന്ദന്‍ മാസ്റ്റര്‍ വക്കീല്‍ നോട്ടീസ് അയച്ചിരിന്നു. സ്വപ്‌ന ഉന്നയിച്ച ആരോപണം പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണമെന്നായിരിന്നു നോട്ടീസിലെ ആവശ്യം.

 

വീഡിയോ കാണാം