Connect with us

Kerala

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സർക്കാർ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നു: മന്ത്രി വി ശിവൻകുട്ടി

പാർട്ടിയും സർക്കാരും നവീൻബാബുവിൻ്റെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നു.

Published

|

Last Updated

പത്തനംതിട്ട | മുൻ കണ്ണൂർ എഡിഎം നവീൻബാബുവിൻ്റെ മരണത്തിൽ സർക്കാർ വേഗത്തിലും സമഗ്രമായും അന്വേഷണം നടത്തുന്നുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. നവീൻബാബുവിൻ്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്വേഷണത്തിൽ കുടുംബം അതൃപ്തി പ്രകടിപ്പിച്ചിട്ടില്ലെന്നും എന്നാൽ കുറ്റക്കാർക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അന്വേഷണം ഉടനടി പൂർത്തിയാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. വിഷയത്തിൽ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. പോലീസ് ഇതിനകം സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും സർക്കാരും പാർട്ടിയും  ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

പാർട്ടിയുടെ ഉറച്ച തീരുമാനത്തിൻ്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനം രാജിവച്ചതെന്നും മന്ത്രി വ്യക്തമാക്കി. പാർട്ടിയും സർക്കാരും നവീൻബാബുവിൻ്റെ കുടുംബത്തോടൊപ്പം ഉറച്ചുനിൽക്കുന്നു. നീതി ഉറപ്പാക്കാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി പറഞ്ഞു.

Latest