aided school teachers
എയ്ഡഡ് നിയമനം പി എസ് സിക്ക് വിടാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല: മന്ത്രി ശിവന്‍കുട്ടി
താത്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി
തിരുവനന്തപുരം | എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിടണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ ഉയരുന്ന സാഹചര്യത്തില്‍ നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍. എയ്ഡഡ് നിയമനം പി എസ് സിക്ക് വിടുന്നത് സംസ്ഥാന സര്‍ക്കാറിന്റെ ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. താത്കാലിക അധ്യാപകരുടെ നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സ്‌കൂളുകളില്‍ പി ടി എ നടത്തുന്ന താത്ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സേഞ്ചില്‍ റിപ്പോര്‍ട്ട് ചെയ്യണം. യോഗ്യതയുള്ളവരെ എംപ്ലോയ്മെന്റുകള്‍ വഴി നിയമിക്കുമ്പോള്‍ പി ടി എ നിയമിച്ചവരെ ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു.
---- facebook comment plugin here -----