Connect with us

National

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കി കേന്ദ്രസര്‍ക്കാര്‍

ഗൂഗിള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഉടന്‍ തന്നെ നിങ്ങളുടെ വേര്‍ഷന്‍ കണ്ടെത്തി അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Published

|

Last Updated

ന്യൂഡല്‍ഹി| ഐടി മന്ത്രാലയത്തിന്റെ ഭാഗമായ ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍) വഴി ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് ഇന്ത്യന്‍ ഗവണ്‍മെന്റ് തീവ്രമായ മുന്നറിയിപ്പ് നല്‍കി. 97.0.4692.71 പതിപ്പിനേക്കാള്‍ ക്രോമിന്റെ മുന്‍ പതിപ്പ് പ്രവര്‍ത്തിപ്പിക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് മുന്നറിയിപ്പ്. ടാര്‍ഗെറ്റു ചെയ്ത സിസ്റ്റത്തില്‍ അനിയന്ത്രിതമായ കോഡ് എക്‌സിക്യൂട്ട് ചെയ്യാന്‍ മാല്‍വെയറുകളെ ഇത് അനുവദിക്കുമെന്നാണ് വിവരം. ഇതിനു പുറമേ നിരവധി ബഗുകളാണ് പുതിയ വേര്‍ഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടയുടനെ ഗൂഗിള്‍ ഏറ്റവും പുതിയ വേര്‍ഷന്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇതാണ്, 97.0.4692.1. ഉടന്‍ തന്നെ നിങ്ങളുടെ വേര്‍ഷന്‍ കണ്ടെത്തി അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

സ്റ്റോറേജ്, സ്‌ക്രീന്‍ ക്യാപ്ചര്‍, സൈന്‍-ഇന്‍, സ്വിഫ്റ്റ് ഷേഡര്‍, പിഡിഎഫ്, ഓട്ടോഫില്‍, ഫയല്‍ മാനേജര്‍ എപിഐകള്‍ എന്നിവ സൗജന്യമായി ഉപയോഗിക്കുന്നതിന്റെ ഫലമായി ഗൂഗിള്‍ ക്രോമില്‍ വലിയ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടെന്ന് സിഇആര്‍ടി-ഇന്‍ അഡൈ്വസറി കണ്ടെത്തി. ഡേവ് ടൂള്‍സ്, നാവിഗേഷന്‍, ഓട്ടോഫില്‍, ബ്ലിങ്ക്, വെബ്ഷെയര്‍, പാസ് വേഡ്, കമ്പോസിങ് എന്നിവയെല്ലാം ആര്‍ക്കും കടന്നു കയറാവുന്ന വിധത്തിലാണ് പുതിയ പതിപ്പില്‍ എത്തിയത്.

ഈ ആഴ്ച ആദ്യം ഗൂഗിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ പതിപ്പായ 97.0.4692.1-ലേക്ക് ബ്രൗസറുകള്‍ അപ്‌ഡേറ്റ് ചെയ്യണമെന്ന് ക്രോം ഉപയോക്താക്കളെ അറിയിച്ചു. ഈ പതിപ്പ് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും ബ്രൗസര്‍ കേടുപാടുകള്‍ മെച്ചപ്പെടുത്തുമെന്നും പറയപ്പെടുന്നു. ക്രോം ഓപ്പണ്‍ ചെയ്ത് സെറ്റിങ്സ് എടുത്ത് എബൗട്ട് ക്രോമില്‍ വേര്‍ഷന്‍ കാണാം. ഈ പേജിലേക്ക് വരുമ്പോള്‍ തന്നെ ഏറ്റവും പുതിയ വേര്‍ഷനിലേക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക്കായി അപ്ഡേറ്റാവും.

 

Latest