Kerala
ലഹരി വിരുദ്ധ കാമ്പയിന്‍ ശക്തമാക്കാനൊരുങ്ങി സര്‍ക്കാര്‍: നാളെ ദീപം തെളിയിക്കും, കേരളപ്പിറവിയില്‍ മനുഷ്യച്ചങ്ങല
സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
തിരുവനന്തപുരം | സംസ്ഥാനത്ത് ലഹരി വിരുദ്ധ കാമ്പയിന്‍ കൂടുതല്‍ വിപുലവും ശക്തവുമാക്കാനൊരുങ്ങി സര്‍ക്കാര്‍. നാളെ വീടുകളില്‍ ദീപം തെളിയിക്കും. വായനശാലകളിലും വ്യാപാര സ്ഥാപനങ്ങളിലും ദീപം തെളിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേരളപ്പിറവി ദിനത്തില്‍ സ്‌കൂളുകളില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
---- facebook comment plugin here -----