Connect with us

SSF Kerala

ഗവ: ബി ജെ എം കോളേജില്‍ എസ് എഫ് ഐ നടത്തിയ അക്രമം രാഷ്ട്രീയ ഭീരുത്വം: എസ് എസ് എഫ്

ആശയങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതാകുമ്പോള്‍ ആയുധമെടുക്കുന്നത് രാഷ്ട്രീയമല്ലെന്നും എസ് എസ് എഫിന്റെ പ്രസ്താവനയില്‍ പറയുന്നു

Published

|

Last Updated

ചവറ | ചവറ സര്‍ക്കാര്‍ ബി ജെ എം കോളേജില്‍ എസ് എസ് എഫ് പ്രവര്‍ത്തകനെ പുറത്തുനിന്നെത്തിയ എസ് എഫ് ഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചത് രാഷ്ട്രീയ ഭീരുത്വമാണെന്ന് എസ് എസ് എഫ്. ആശയങ്ങള്‍ക്ക് മൂര്‍ച്ചയില്ലാതാകുമ്പോള്‍ ആയുധമെടുക്കുന്നത് രാഷ്ട്രീയമല്ലെന്നും എസ് എസ് എഫിന്റെ പ്രസ്താവനയില്‍ പറയുന്നു.

ചവറ സര്‍ക്കാര്‍ ബി ജെ എം കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനും ഭീഷണിക്കും ഇരയായ സംഭവത്തെത്തുടര്‍ന്നാണ് എസ് എസ് എഫിന്റെ പ്രസ്താവന.

എസ് എഫ് ഐ യുടെ വിവാദ നയങ്ങളെ വിമര്‍ശിക്കുന്ന സ്റ്റാറ്റസ് മൂന്നാഴ്ച മുമ്പ് സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചെന്നാരോപിച്ചാണ് രണ്ടുപേരടങ്ങിയ സംഘം ഉച്ചക്ക് വിദ്യാര്‍ത്ഥിയെ ക്യാമ്പസിനുള്ളില്‍ കയറി അക്രമിച്ചത്. ഒഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ട് പോവുകയും ക്രൂരമായി അക്രമിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി അക്രമത്തിനിരയായ വിദ്യാര്‍ത്ഥി പറഞ്ഞു. എസ് എഫ് ഐ ക്കെതിരായ വിമര്‍ശനങ്ങള്‍ ഇനി സോഷ്യല്‍ മീഡിയയിലൂടെ സ്റ്റാറ്റസ് വെച്ചാല്‍ പരീക്ഷ എഴുതാന്‍ ബാക്കി വെച്ചേക്കില്ലെന്ന് ഭീഷണി മുഴക്കികൊണ്ടായിരുന്നു അക്രമം. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

അക്രമ സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും പ്രതികളെ എത്രയും വേഗം പിടികൂടി നിയമനടപടികള്‍ സ്വീകരിക്കണമെന്നും എസ് എസ് എഫ് കൊല്ലം ജില്ലാ കാമ്പസ് സിന്‍ഡിക്കേറ്റ് ആവശ്യപ്പെട്ടു.

Latest