Connect with us

National

മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണം: അജിത് പവാര്‍

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കാലവര്‍ഷക്കെടുതിയില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്.

Published

|

Last Updated

മുംബൈ| കര്‍ഷകരെ പിന്തുണയ്ക്കാനും നഷ്ടപരിഹാരം നല്‍കാനും സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവരണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) നേതാവ് അജിത് പവാര്‍.

കഴിഞ്ഞ മൂന്ന് ദിവസമായി പെയ്ത കാലവര്‍ഷക്കെടുതിയില്‍ മഹാരാഷ്ട്രയിലെ കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ച വിഷയം ഞങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കും. ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കര്‍ഷകരെ പിന്തുണയ്ക്കാനും നഷ്ടപരിഹാരം നല്‍കാനും മുന്നോട്ട് വരണമെന്നും അജിത് പവാര്‍ പറഞ്ഞു.

ഫെബ്രുവരി 28 ന്, ഉള്ളിയുടെ വില ഇടിഞ്ഞതിനാല്‍ കര്‍ഷകരുടെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നിയമസഭാംഗങ്ങള്‍ ബഹളം വെച്ചിരുന്നു. തുടര്‍ന്ന് മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പിരിഞ്ഞു.

 

 

Latest