Kerala
പൊന്നാനിയില്‍ കടലില്‍ കാണതായ മത്സ്യതൊഴിലാളികളെ കണ്ടത്താന്‍ സര്‍ക്കാര്‍ സര്‍വ്വസന്നാഹങ്ങളും ഉപയോഗപെടുത്തും:മന്ത്രി വി അബ്ദുറഹിമാന്‍
മത്സ്യതൊഴിലാളികള്‍ സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വ്യാപകമായ പ്രചാരണം നടത്തണമെന്നും ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരംകണ്ടത്താനുള്ള ശാശ്വതമായ മാര്‍ഗം കണ്ടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി
പൊന്നാനി | പൊന്നാനിയില്‍ നിന്ന് മല്‍സ്യ ബന്ധനത്തിന് പോയി കാണാതായ മൂന്ന് മല്‍സ്യത്തൊഴിലാളികളെ ഇനിയും കണ്ടെത്താനായില്ല. രണ്ട് ദിവസം കടലില്‍ വ്യാപകമായി തിരച്ചില്‍ നടത്തി ,ഇന്ന് വീണ്ടും തിരച്ചില്‍ തുടരുന്നു. കാര്യങ്ങള്‍ നേരിട്ട് എത്തി വിലയിരുത്താനും നിര്‍ദ്ദേശങ്ങള്‍ നല്‍കാനും മലപ്പൂറം ജില്ലയുടെ ചാര്‍ജ് കൂടിയുള്ള മന്ത്രി അബ്ദുറഹിമാന്‍ നേരിട്ടെത്തി.
സര്‍ക്കാറിന്റെ എല്ലാ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ നടത്തുമെന്നും ഹെലികോപ്റ്റര്‍ വീണ്ടും എത്തിച്ച് വ്യാപകമായി തിരച്ചില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും എല്ലാ വിധ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി കാണാതായ തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബത്തിന് ഉറപ്പു നല്‍കി.മത്സ്യതൊഴിലാളികള്‍ സുരക്ഷ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് വ്യാപകമായ പ്രചാരണം നടത്തണമെന്നും ഇത്തരത്തില്‍ അപകടങ്ങള്‍ സംഭവിച്ചാല്‍ അതിന് പരിഹാരംകണ്ടത്താനുള്ള ശാശ്വതമായ മാര്‍ഗം കണ്ടത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു.
സി പി എം ഏരിയ സെക്രട്ടറി അഡ്വ. ഖലീമുദ്ധീന്‍, എം എ ഹമീദ്,യു കെ അബൂബക്കര്‍,നഗരസഭ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം,,എം എ ഹമീദ്,യു കെ അബൂബക്കര്‍,കെ എ റഹീം എന്നിവര്‍ മന്ത്രിയെ അനുഗമിച്ചു