Kerala
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആന്റി റാഗിംഗ് സെല്ലുകളുമായി സര്‍ക്കാര്‍
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ റാഗിംഗ് രൂക്ഷമായതോടെയാണ് ആൻ്റി റാഗിംഗ് സെല്ലുകളുടെ പ്രവർത്തനം ഊർജിതമാക്കാനുള്ള തീരുമാനമുണ്ടായത്.
തിരുവനന്തപുരം | ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങളില്‍ ആന്റി റാഗിംഗ് സെല്ലുകള്‍ തുടങ്ങാന്‍ സംസ്ഥാന സര്‍ക്കാര്‍. മെയ് മാസം പകുതിയോടെ ജില്ലാതലത്തില്‍ സെല്ലുകള്‍ ആരംഭിക്കാനാണ് യുജിസിയുടെ നിര്‍ദേശം.
രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റാഗിംഗ് രൂക്ഷമായതോടെയാണ് ആന്റി റാഗിംഗ് സെല്ലുകളുടെ പ്രവര്‍ത്തനം കാമ്പസുകളില്‍ ഊര്‍ജിതമാക്കാന്‍ യുജിസി തീരുമാനിച്ചത്. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും ആന്റി റാഗിംഗ് സെല്ലുകള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദമാക്കി യുജിസി നേരത്തെ കത്ത് അയച്ചിരുന്നു.
ജില്ലാ കലക്ടറോ സമാന പദവിയിലുള്ള ഉദ്യോഗസ്ഥനോ ആയിരിക്കും ഏഴംഗങ്ങള്‍ ഉള്‍പ്പെട്ട സെല്ലിന്റെ ചുമതക്കാരന്‍ . സര്‍വകലാശാല വൈസ് ചാന്‍സലര്‍, ജില്ലാ പൊലീസ് മേധാവി, മാധ്യമപ്രതിനിധി ,സന്നദ്ധസംഘടനയില്‍ നിന്നുള്ള നോമിനി ,വിദ്യാര്‍ഥി പ്രതിനിധികള്‍ എന്നിവരാണ് മറ്റ് അംഗങ്ങള്‍.