Connect with us

Political Crisis in Bihar

ബിഹാറില്‍ മഹാസഖ്യം അധികാരത്തില്‍

നിതീഷ് കുമാര്‍ മുഖമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു

Published

|

Last Updated

പാറ്റ്‌ന | രാജ്യംഭരിക്കുന്ന ബി ജെ പിക്ക് വലിയ രാഷ്ട്രീയ തിരിച്ചടി നല്‍കി ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരമേറ്റു. ഉച്ചക്ക് രണ്ട് മണിയോടെയാണ് ജെ ഡി യു നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും ആര്‍ ജെ ഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും പഗു ചൗഹാന് മുന്പാകെ  സത്യപ്രതിജ്ഞ ചെയ്തത്. സ്പീക്കര്‍ തിരഞ്ഞെടുപ്പും മന്ത്രിസഭാ വികസനവും പിന്നീട് നടക്കും. ആഭ്യന്തരം, സ്പീക്കര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ മഹാസഖ്യത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ആര്‍ ജെ ഡിക്ക് ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട് .

മഹാസഖ്യത്തിലെ എല്ലാ പാര്‍ട്ടികള്‍ക്കും പരിഗണന ലഭിച്ചുള്ള മന്ത്രിസഭാ വികസനമാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ മന്ത്രിസഭയില്‍ ചേരില്ലെന്നും സര്‍ക്കാറിനെ പുറത്ത് നിന്ന് പിന്തുണക്കുമെന്നും 14 എം എല്‍ എമാരുള്ള സി പി ഐ എം എല്‍ അറിയിച്ചു കഴിഞ്ഞു. ഇതേ നിലപാട് തന്നെയാണ് രണ്ട് കക്ഷികള്‍ വീതമുള്ള സി പി എമ്മിനും സി പി ഐക്കും. കോണ്‍ഗ്രസിന് നാല് മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

നിതീഷ്  കുമാര്‍ എട്ടാം തവണയാണ് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. തേജസ്വി യാദവ് രണ്ടാം തവണയാണ് ഉപമുഖ്യമന്ത്രികുന്നത്. നേരത്തേയും ജെ ഡിയുവും ആര്‍ ജെ ഡിയും ചേര്‍ന്ന് മഹസാഖ്യം രൂപവത്ക്കരിച്ചിരുന്നെങ്കിലും നിതീഷ് പിന്നീട് എന്‍ ഡി എയിലേക്ക് പോയതോടെ ഈ സഖ്യം തകരുകയായിരുന്നു. ബി ജെ പിയുമായി ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കിയ നിതീഷ് പിന്നട് ഒന്നര വര്‍ഷത്തിന് ശേഷം വീണ്ടും എന്‍ ഡി എ ഉപേക്ഷിക്കുകയായിരുന്നു. ഇതോടെ ബി ജെ പി ബന്ധം അവസാനിപ്പിച്ച നിതീഷ് കുമാറിനെ പിന്തുണക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളായ ആര്‍ ജെ ഡി,  കോണ്‍ഗ്രസ്,  സി പി ഐ എം എല്‍, സി പി എം, സി പി ഐ കക്ഷികള്‍ തീരുമാനിക്കുകയായിരുന്നു.