Ongoing News
പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് അബൂദബിയില്‍ ഗ്രാന്‍ഡ് മുഫ്തി-അംബാസഡര്‍ കൂടിക്കാഴ്ച
ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി.

അബൂദബി | പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ പകര്‍ന്ന് ഗ്രാന്‍ഡ് മുഫ്തി-അംബാസഡര്‍ കൂടിക്കാഴ്ച. യു എ ഇ യിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും അബൂദബിയിലെ എംബസി ആസ്ഥാനത്താണ് കൂടിക്കാഴ്ച നടത്തിയത്.
ഇന്ത്യയും യു എ ഇയും തമ്മിലുള്ള വിദ്യാഭ്യാസ, സാംസ്‌കാരിക ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ അഭിവൃദ്ധിയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ചയായി. പ്രവാസികളുടെ ക്ഷേമവും നടപടിക്രമങ്ങളും സംബന്ധിച്ച വിഷയങ്ങളും സംസാരിച്ചു.
പ്രവാസി ക്ഷേമ കാര്യങ്ങളില്‍ വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാരുമായും ഭരണാധികാരികളുമായും ഗ്രാന്‍ഡ് മുഫ്തി നേരത്തെ തന്നെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്.
ഫോട്ടോ: യു എ ഇ യിലെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുമായി കൂടിക്കാഴ്ച നടത്തുന്നു.