Connect with us

Kerala

അടച്ചിട്ട വീട്ടിൽ വൻ മോഷണം; 65 പവൻ സ്വർണ്ണവും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതി

ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി

Published

|

Last Updated

പാലക്കാട് | ഷൊര്‍ണൂരില്‍ അടച്ചിട്ട വീട്ടില്‍ വന്‍ മോഷണം. ത്രാങ്ങാലിയില്‍ മൂച്ചിക്കല്‍ ബാലകൃഷ്ണന്റെ വീട്ടിലാണ് മോഷണം നടന്നത്. 65 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും റാഡോ വാച്ചും മോഷണം പോയതായാണ് പരാതി.

ബാലകൃഷ്ണന്‍ ഇന്നലെ രാത്രി വീടുപൂട്ടി കവളപ്പാറയിലെ മകളുടെ വീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നത്. ഒറ്റപ്പാലം പോലീസും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.

പ്രതിയെ പിടികൂടാനായി ഒറ്റപ്പാലം പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.

Latest