Connect with us

Kerala

പാഴ്‌സലില്‍ ഗ്രേവി കുറഞ്ഞു; ഹോട്ടല്‍ ഉടമയെ ചട്ടുകം കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു

ആലപ്പുഴ താമരക്കുളത്താണ് ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ആക്രമിച്ചത്. നൂറനാട് പോലീസ് കേസെടുത്തു.

Published

|

Last Updated

ആലപ്പുഴ| പാഴ്‌സല്‍ വാങ്ങിയ ബീഫ് ഫ്രൈയില്‍ ഗ്രേവി കുറഞ്ഞതിന്റെ പേരില്‍ ഹോട്ടല്‍ ജീവനക്കാര്‍ക്ക് നേരെ ആക്രമണം. ഹോട്ടല്‍ ഉടമയെ യുവാക്കള്‍ ചട്ടുകം കൊണ്ട് തലക്കടിച്ച് പരുക്കേല്‍പ്പിച്ചു. ആലപ്പുഴ താമരക്കുളത്താണ് സംഭവം. പൊറോട്ടയും ബീഫ് ഫ്രൈയും പാഴ്‌സല്‍ വാങ്ങിയപ്പോള്‍ ഗ്രേവി കുറവാണെന്ന് പറഞ്ഞ് മൂന്നുപേര്‍ ചേര്‍ന്ന് ആക്രമണം നടത്തിയത്.

ഏറ്റുമുട്ടലില്‍ ഹോട്ടല്‍ ഉടമ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരുക്കുണ്ട്. ഹോട്ടല്‍ ഉടമ മുഹമ്മദ് ഉവൈസ്, ജ്യേഷ്ഠ സഹോദരന്‍ മുഹമ്മദ് നൗഷാദ്, ഭാര്യാ മാതാവ് റെജില എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ നൂറനാട് പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയി.

 

 

Latest