Connect with us

Saudi Arabia

ഗ്രീക്ക് പ്രധാനമന്ത്രി സഊദിയില്‍; കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി കൂടിക്കാഴ്ച നടത്തി

ഊര്‍ജം, സമുദ്ര വ്യാപാരം, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഊദി അറേബ്യയും ഗ്രീസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.

Published

|

Last Updated

റിയാദ് | സുപ്രീം സ്ട്രാറ്റജിക് കോ-ഓപറേഷന്‍ കൗണ്‍സിലിന്റെ (എസ് എസ് സി സി) ആദ്യ സെഷനില്‍ പങ്കെടുക്കുന്നതിനായി ഗ്രീക്ക് പ്രധാനമന്ത്രി കിറിയാക്കോസ് മിത്സോട്ടാകിസ് സഊദിയിലെത്തി.

അല്‍ ഉലയില്‍ വച്ച് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. ഊര്‍ജം, സമുദ്ര വ്യാപാരം, ടൂറിസം, കൃഷി തുടങ്ങിയ മേഖലകളില്‍ സഊദി അറേബ്യയും ഗ്രീസും തമ്മിലുള്ള സഹകരണം കൂടുതല്‍ ശക്തിപ്പെടുത്തുന്ന കാര്യം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സിറിയയിലെ സംഭവ വികാസങ്ങളും ചര്‍ച്ചാ വിഷയമായി.

ഊര്‍ജ സുരക്ഷാ കണക്ടിവിറ്റി ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള പുതിയ സബ് സീ കേബിള്‍ സംരംഭ കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു. ഊര്‍ജം, സൈനിക സഹകരണം തുടങ്ങിയ മേഖലകളിലെ 46 സംരംഭങ്ങള്‍ക്കും അംഗീകാരം നല്‍കി.

ഗസ്സയില്‍ സമാധാന ശ്രമങ്ങള്‍ക്കായി സഊദി അറേബ്യ വഹിക്കുന്ന പങ്കിനെ ഗ്രീക്ക് പ്രസിഡന്റ് പ്രശംസിച്ചു. അല്‍ഉല മേഖലയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ മൗണ്ട് അത്ലാബ് അദ്ദേഹം സന്ദര്‍ശിച്ചു.